
ദമ്പതീ വര്‍ഷ സമാപനത്തോടനുബന്ധിച്ചുള്ള വ്യത്യസ്ത പരിപാടികള്‍
ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപത ദമ്പതീ വര്‍ഷാചരണത്തോടനുബന്ധിച്ചു ഫാമിലി അപ്പൊസ്റ്റലേറ്റിന്റെ നേതൃത്വത്തില്‍ ദമ്പതികള്‍ക്കായി പ്രാര്‍ഥനാ പഠന ക്ളാസുകളും , ദമ്പതീ വിശുദ്ധീകരണ ധ്യാനവും സംഘടിപ്പിച്ചിരിക്കുന്നു . ഇതിന്റെ ഭാഗമായി നവമ്പര്‍ 21 ശനിയാഴ്ച വൈകുന്നേരം 5 .30 മുതല്‍ 8 .30 വരെ 2015 ജനുവരി 1 മുതല്‍ വിവാഹിതരായ ദമ്പതികള്‍ക്കായി മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് കുര്യന് ജോസഫ്, എറണാകുളം അങ്കമാലി രൂപതയുടെ കുടുംബ പ്രേഷിത രംഗത്തു ദീര്‍ഘ കാലമായി പ്രവര്‍ത്തിക്കുന്ന റൈഫണ്‍ ജോസഫ് & ടെസ്സി റൈഫണ്‍ ദമ്പതികൾ നേതൃത്വം കൊടുക്കുന്നു . സൂമിലൂടെ നടക്കുന്ന ഈ സെമിനാറില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ദമ്പതികള്‍ ഓരോ ഇടവക / മിഷന് കേന്ദ്രങ്ങളിലെ ബഹുമാനപ്പെട്ട വൈദികര്‍ വഴി രെജിസ്റ്റര്‍ ചെയ്യേണ്ടതാണ് .അതുപോലെ തന്നെ നവംബര്‍ 26,27,28 വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ഗ്രേറ്റ് ബ്രിട്ടന് രൂപതയിലെ എല്ലാ ദമ്പതികള്‍ക്കുമായി ഡാനിയല്‍ പൂവണ്ണത്തിലച്ചന്‍ ദമ്പതി വിശുദ്ധീകരണ ധ്യാനം (YOUTUBE വഴി) നയിക്കുന്നതാണ്. ദൈവാനുഗ്രഹത്തിന്റെയും , പുത്തന്‍ അറിവുകളുടെയും വാതായനങ്ങള്‍ തുറക്കുന്ന ഈ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുവാന്‍ ഏവരേയും ക്ഷണിക്കുന്നു.