
ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപത വിമെന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ദമ്പതീ വിശുദ്ധീകരണധ്യാനം
ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപത വിമെന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ദമ്പതീ വിശുദ്ധീകരണധ്യാനം
ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപതയുടെ ദമ്പതീവര്‍ഷാചരണത്തിന്റെ ഭാഗമായി രൂപത വിമെന്‍സ് ഫോറം ഒരുക്കുന്ന ദമ്പതീ വിശുദ്ധീകരണധ്യാനം പ്രശസ്ത വചനപ്രഘോഷകയായ സി. ആന്‍ മരിയ എസ്.എച്ച്. നയിക്കുന്നതാണ്. രൂപതയിലെ എട്ടു റീജിയണുകളുകളിലായി ഓണ്‍ലൈനില്‍ നടത്തപ്പെടുന്ന ധ്യാനം ഒക്ടോബര്‍ 31 ന് മാഞ്ചസ്റ്ററിൽ സമാപനമാകും . 'ക്രിസ്തീയദാമ്പത്യത്തിന്റെ വിശുദ്ധീകരണവും ദമ്പതികളുടെ ആല്മീയനവീകരണവും' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ക്ലാസുകള്‍ നടത്തപ്പെടുന്നത്. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്. രൂപതയിലെ എല്ലാ ദമ്പതികളെയും ഈ വിശുദ്ധീകരണ ധ്യാനത്തിലേക്കു പ്രാര്‍ത്ഥനാപൂര്‍വ്വം ക്ഷണിക്കുന്നു.
ധ്യാനം നടക്കുന്ന റീജിയന് തീയതി സമയം (UK Time) ഗ്ലാസ്ഗോ ഒക്ടോബര്‍ 4, 4.00 5.30 പിഎം. സൗത്താംപ്റ്റന് ഒക്ടോബര്‍ 10, 4.00 5.30. പിഎം കവന്ററി ഒക്ടോബര്‍ 11, 4.00 5.30 പിഎം. ലണ്ടന്‍ ഒക്ടോബര്‍ 17, 5.00 6.30 പിഎം. കേംബ്രിഡ്ജ് ഒക്ടോബര്‍ 18, 5.00 6.30 പിഎം. പ്രെസ്റ്റണ് ഒക്ടോബര്‍ 24, 6.00 7.30 പിഎം. ബ്രിസ്റ്റോള്‍ കാര്‍ഡിഫ് ഒക്ടോബര്‍ 25, 5.00 6.30 പിഎം. മാഞ്ചസ്റ്റര്‍ October 31, 5.00 6.30 pm